
റിയാദ്: ഹൂത്തികൾക്കെതിരായ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സൗദി. യെമൻ സേനയ്ക്ക് 24 മണിക്കൂറും വ്യോമസേനാ പിന്തുണ നൽകുമെന്ന് സൗദി വ്യക്തമാക്കി. ബലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കുമെന്നാണ് പ്രഖ്യാപനം. ഹൂത്തി ശക്തി കേന്ദ്രമായ തലസ്ഥാനം സൻആ ഉൾപ്പടെ ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. 136 ഹൂത്തി കേന്ദ്രങ്ങൾ തകർത്തു.
എയർപോർട്ടുകളും എണ്ണപ്പാടങ്ങളും റിഫൈനറികളും ആക്രമിക്കുന്ന ഹൂത്തി ശൈലി കൊണ്ട് പിന്തിരിയില്ലെന്നാണ് സൗദി വ്യക്തമാക്കുന്നത്. യെമൻ സേനയ്ക്ക് 24 മണിക്കൂറും വ്യോമസേനാ പിന്തുണ നൽകും. ഗ്രൗണ്ടിൽ യെമൻ സേന പ്രഖ്യാപിച്ചിരിക്കുന്നത് സൻആ ഉൾപ്പടെ മോചിപ്പിക്കാനുള്ള ദൗത്യം. തലസ്ഥാനമായ സൻആ, സആദ, ഹുദൈദ എന്നിവ മോചിപ്പിക്കാനുള്ള ദൗത്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാബ് അൽ മന്ദബ് മേഖലയിൽ യെമൻ സംയുക്ത സേന വലിയ മുന്നേറ്റമുണ്ടാക്കി. ബാബ് അൽ മന്ദബ് സൗദി പിന്തുണയോടെ ശുദ്ധീകരിക്കുന്നുവെന്ന് ആകാശ ദൃശ്യങ്ങൾ പുറത്തു വിട്ട് യെമൻ സേന അറിയിച്ചു.
അതേസമയം, ഹൂത്തികൾക്കെതിരെ നടത്തിയ ആക്രമണം ഇതിനോടകം 2750 കടന്നു. ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശേഷി ഓരോന്നായി തകർക്കുന്നതാണ് ഇപ്പോഴത്തെ നീക്കം. അതേസമയം, ഹൂത്തികൾ വലിയ സ്വാധീനം പടുത്തുയർത്തിയ സൻആ മോചിപ്പിക്കുക സങ്കീർണവും സമയമെടുക്കുന്നതുമായ ദൗത്യമാകുമെന്നുറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam