കുവൈത്തിൽ വീട്ടുജോലിക്കാരനായ ശ്രീലങ്കൻ പൗരൻ മയക്കുമരുന്നുമായി അറസ്റ്റിൽ

Published : Oct 10, 2026, 11:37 AM IST
kuwait arrest

Synopsis

കുവൈത്തിൽ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ശ്രീലങ്കൻ സ്വദേശിയായ ഡ്രൈവർ പിടിയിലായി. തൊഴിലിന്റെ മറവിൽ ക്രിസ്റ്റൽ മെത്ത് വിൽപന നടത്തിയിരുന്ന ഇയാളിൽ നിന്ന് മയക്കുമരുന്നും പണമിടപാട് രേഖകളും പിടിച്ചെടുത്തു. ഗാർഹിക തൊഴിലാളികളെ നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത്, ലൈസൻസില്ലാത്ത അനധികൃത പ്രവർത്തനങ്ങൾ, സർക്കാരിന്‍റെ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികൾ പിടിയിൽ. രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെയും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്‍റെയും ഭാഗമായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ആദ്യ കേസിൽ, ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള സബാഹ് അൽ-നാസർ ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശ്രീലങ്കൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ വസതിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, അർദിയ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിലും ഇയാൾ തന്റെ തൊഴിലിന്റെ മറവിലാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് വ്യക്തമായി. തൊഴിലുടമയുടെ കുടുംബവുമായി യാത്ര ചെയ്യുമ്പോൾ സംശയം തോന്നാത്ത രീതിയിലാണ് ഇയാൾ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് (മെത്താംഫെറ്റാമൈൻ) അടങ്ങിയ ബാഗുകളുമായി ഇയാളെ പിടികൂടി. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും വീട്ടു ഉടമയുടെ അനുമതിയോടെയും നടത്തിയ തെരച്ചിലിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ, ശ്രീലങ്കയിലുള്ള വ്യക്തികൾക്ക് അയച്ചുകൊടുത്ത 6,573 കുവൈത്തി ദീനാറിന്റെ പണമിടപാട് രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുവൈത്തിന് പുറത്തുള്ള ഒരാളുടെ സഹായത്തോടെയാണ് താൻ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

ഗാർഹിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും, വീടുകളോ തൊഴിലിടങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ നിർണായക ഭേദഗതി; കൊലപാതക കേസുകളിൽ കുടുംബം മാപ്പുനൽകിയാലും കുറഞ്ഞത് 15 വർഷം തടവ്
ഫസ്റ്റ് ക്ലാസിലുള്ളവരും പൈലറ്റുമാരും ഇറങ്ങി, വിമാനത്തിന്റെ ഡോർ തകർക്കാൻ ശ്രമിച്ച് എസി പോലുമില്ലാതെ ക്യാബിനിൽ കുടുങ്ങിയ യാത്രക്കാർ