യുഎസ് - ഇറാൻ ആണവ ചർച്ചകൾക്ക് പിന്തുണക്കുമെന്ന് സൗദി

Published : May 15, 2025, 02:36 PM IST
യുഎസ് - ഇറാൻ ആണവ ചർച്ചകൾക്ക് പിന്തുണക്കുമെന്ന് സൗദി

Synopsis

വാഷിങ്ടണും റിയാദും തമ്മിലുള്ള പ്രതിരോധ സഹകരണം സൗദിയെ പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രി

റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ചർച്ചകളിൽനിന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കുന്നു. പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ വാഷിങ്ടണും റിയാദും തമ്മിലുള്ള പ്രതിരോധ സഹകരണം സൗദിയെ പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

റിയാദിൽ ഗൾഫ്-യുഎസ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഇറാനുമായി ഒരു കരാർ ഉണ്ടാക്കാൻ’ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷമാണ് സൗദി വിദേശമന്ത്രിയുടെ പ്രസ്താവന. എന്നാൽ, സാധ്യമായ ഏതെങ്കിലും കരാറിന്റെ ഭാഗമായി മേഖലയിലുടനീളമുള്ള പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ ടെഹ്‌റാൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ
പ്രവാസികൾക്ക് 40 മണിക്കൂർ ട്രെയിനിങ്, കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു