സൗദിയില്‍ പബ്‍ജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച്; മൊബൈല്‍ ഗെയിം ലോകകപ്പ് വരുന്നു

Published : Oct 18, 2019, 01:17 PM IST
സൗദിയില്‍ പബ്‍ജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച്; മൊബൈല്‍ ഗെയിം ലോകകപ്പ് വരുന്നു

Synopsis

ലോകമെമ്പാടുമുള്ള ഗെയിമര്‍മാര്‍ മാറ്റുരയ്ക്കുന്ന മത്സരത്തിന് വേദിയാകുന്നതും സൗദി തലസ്ഥാനമായ റിയാദ് തന്നെ. ഡിസംബര്‍ 12 മുതല്‍ 14 വരെയായിരിക്കും പബ്‍ജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച് അരങ്ങേറുകയെന്നാണ് അറിയിപ്പ്. 

റിയാദ്: ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ ഗെയിമര്‍മാരെ സൗദിയിലേക്ക് ആകര്‍ഷിച്ച് പബ്‍ജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച് വരുന്നു. ഇതാദ്യമായാണ് മൊബൈല്‍ ഗെയിം ലോക കപ്പ് മത്സരം ഡിസംബറില്‍ സൗദിയില്‍ നടക്കാനിരിക്കുന്നത്. 

ലോകമെമ്പാടുമുള്ള ഗെയിമര്‍മാര്‍ മാറ്റുരയ്ക്കുന്ന മത്സരത്തിന് വേദിയാകുന്നതും സൗദി തലസ്ഥാനമായ റിയാദ് തന്നെ. ഡിസംബര്‍ 12 മുതല്‍ 14 വരെയായിരിക്കും പബ്‍ജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച് അരങ്ങേറുകയെന്നാണ് അറിയിപ്പ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള 16 ടീമുകളും ഇതര ലോക രാജ്യങ്ങളില്‍ നിന്നുള്ള മറ്റ് 16 ടീമുകള്‍ക്കുമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. വിജയികള്‍ക്കുള്ള സമ്മാനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ലെങ്കിലും 10 ലക്ഷം സൗദി റിയാലില്‍ കുറയാത്ത തുക (1.8 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'പബ്‍ജി മൊബൈല്‍' ഓണ്‍ലൈന്‍ ഗെയിമിങ് രംഗത്ത് ഇതുവരെയില്ലാതിരുന്ന വിപ്ലവമാണ് സൃഷിച്ചത്. 400 മില്യനിലധികം മൊബൈല്‍ ഉപകരണങ്ങളിലാണ് ഇവ ഡൗണ്‍ലോഡ് ചെയ്യുപ്പെട്ടത്. പബ്‍ജി ലോക കപ്പ് മത്സരം കൂടി വരുമ്പോള്‍ പുതിയ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഗെയിമര്‍മാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി