സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും

Published : Mar 02, 2019, 01:33 PM IST
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും

Synopsis

രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം വിസ അനുവദിക്കുന്നതാണ് ഇവന്റ് വിസയുടെ പദ്ധതി. വിദേശത്തെ എംബസികളിലും കോണ്‍സുലേറ്റുകളിലും ഇതിനുള്ള അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം തന്നെ വിസ നല്‍കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കുന്നു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. 

റിയാദ്: വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സൗദിയിലെത്തുന്നവരെ ലക്ഷ്യമിട്ട് ഇവന്റ് വിസ സൗകര്യം ഏര്‍പ്പെടുത്താന്‍ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. ലോകത്തിലെ പ്രധാന ഉല്ലാസ കേന്ദ്രമായി സൗദിയെ മാറ്റാന്‍ ലക്ഷ്യമിട്ടും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം വിസ അനുവദിക്കുന്നതാണ് ഇവന്റ് വിസയുടെ പദ്ധതി. വിദേശത്തെ എംബസികളിലും കോണ്‍സുലേറ്റുകളിലും ഇതിനുള്ള അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം തന്നെ വിസ നല്‍കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കുന്നു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. 

സൗദിയിലെ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി, ജനറല്‍ സ്പോര്‍ട്സ് അതോരിറ്റി, ജനറല്‍ എന്‍റര്‍ടൈന്‍മെന്റ് അതോരിറ്റി എന്നിവ പരിപാടികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. രണ്ട് മാസം മുന്‍പെങ്കിലും വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ചായിരിക്കും എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ അനുവദിക്കുക. സന്ദര്‍ശക വിസയ്ക്ക് സമാനമായ ഫീസ് ഇതിനും ഈടാക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈദ് ഉൽ ഫിത്തർ ദിനത്തിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം, സുഡാനിൽ കൊല്ലപ്പെട്ടത് 64 പേർ
ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ, രാജ്യത്തേയും പൗരന്മാരെയും സംരക്ഷിക്കാൻ പ്രാപ്തമെന്ന് സ്റ്റീന് റീഡ്