മക്ക-മദീന അതിവേഗ റെയില്‍ സര്‍വ്വീസ് 24ന് ആരംഭിക്കും

Published : Sep 14, 2018, 02:07 AM ISTUpdated : Sep 19, 2018, 09:25 AM IST
മക്ക-മദീന അതിവേഗ റെയില്‍ സര്‍വ്വീസ് 24ന് ആരംഭിക്കും

Synopsis

ജിദ്ദയില്‍ നിന്നും മക്ക, റാബിഗില കിംഗ് അബ്ദുല്ലാ ഇക്കണോമിക് സിറ്റി വഴി മദീന വരെയാണ് ഹറമൈൻ റയില്‍വേ പാത. 450 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം.  പ്രധാനമായും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് ഹറമൈന്‍ റെയില്‍വേ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

റിയാദ്: സൗദിയുടെ ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായ മക്ക- മദീന റെയിൽവേ പാത ഈ മാസം തുറക്കും. വിശുദ്ധ നഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിൻ സർവീസിനാണ് ഈ മാസം 24 നു തുടക്കം കുറിക്കുന്നത്. പ്രഥമ ഘട്ടത്തില്‍ ചരക്ക് തീവണ്ടികളാണ് ഓടിത്തുടങ്ങുക. 

ജിദ്ദയില്‍ നിന്നും മക്ക, റാബിഗില കിംഗ് അബ്ദുല്ലാ ഇക്കണോമിക് സിറ്റി വഴി മദീന വരെയാണ് ഹറമൈൻ റയില്‍വേ പാത. 450 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. 
പ്രധാനമായും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് ഹറമൈന്‍ റെയില്‍വേ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ 9000 പേര്‍ക്ക്  ഇതിലൂടെ യാത്ര ചെയ്യാനാകുമെന്ന് സൗദി റെയിൽവേ ഓർഗനൈസേഷൻ വ്യക്തമാക്കി. തുടക്കത്തില്‍ എട്ടു സര്‍വീസുകളാണ് നടത്തുക. അടുത്ത വർഷത്തോടെയാണ് പാസഞ്ചർ സര്‍വീസ് ആരംഭിക്കുന്നത്. 40 മുതല്‍ 50 റിയാല്‍ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. 35 തീവണ്ടികളായിരിക്കും ഹറമൈന്‍ റെയില്‍ പാതയിൽ സര്‍വീസ് നടത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ