മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ എ.ടി.എമ്മുകള്‍ തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത യുവാവ് പൊലീസിന്റെ പിടിയിലായി. 20കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി അറിയിച്ചു. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ എ.ടി.എമ്മുകള്‍ തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എ.ടി.എമ്മുകള്‍ തകര്‍ത്തതിന് പുറമെ കാറുകള്‍ മോഷ്ടിച്ചതുള്‍പ്പെടെ പത്ത് കുറ്റകൃത്യങ്ങളിലില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.