സൗദിയില്‍ ഇന്ന് വീണ്ടും ഹൂതികളുടെ ആക്രമണശ്രമം; രണ്ട് വിമാനങ്ങള്‍ സേന തകര്‍ത്തു

By Web TeamFirst Published Jun 18, 2019, 2:24 PM IST
Highlights

തിങ്കളാഴ്ച രാത്രിയും സ്ഫോടക വസ്തുക്കള്‍ നിറച്ച ചെറുവിമാനം ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്താനൊരുങ്ങി. രാത്രി 11.45ന് സൗദി സേന ഈ വിമാനം വെടിവെച്ചിടുകയായിരുന്നു. 

റിയാദ്: സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഹൂതികള്‍ ആക്രമണശ്രമം നടത്തി. എന്നാല്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. അബഹയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അറബ് സഖ്യസേന വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

തിങ്കളാഴ്ച രാത്രിയും സ്ഫോടക വസ്തുക്കള്‍ നിറച്ച ചെറുവിമാനം ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്താനൊരുങ്ങി. രാത്രി 11.45ന് സൗദി സേന ഈ വിമാനം വെടിവെച്ചിടുകയായിരുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അറബ് സഖ്യസേന സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി നിരവധി തവണയാണ് സൗദിയിലെ അബഹ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 26 പേര്‍ക്കാണ് പരിക്കേറ്റത്. 

click me!