ഇന്ത്യ സന്ദർശിക്കാൻ സൗദി പൗരന്മാർക്ക് ഇനി ഓൺലൈൻ വിസ

By Web TeamFirst Published Jun 18, 2019, 1:44 AM IST
Highlights

ഇന്ത്യ സന്ദർശിക്കുന്ന സൗദികൾക്കു നടപടികൾ കൂടുതൽ എളുപ്പമാക്കി അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ വിസ ലഭിക്കുന്ന ഇ-വിസ സംവിധാനം നിലവിൽ വന്നു.

റിയാദ്: ഇന്ത്യ സന്ദർശിക്കുന്ന സൗദികൾക്കു നടപടികൾ കൂടുതൽ എളുപ്പമാക്കി അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ വിസ ലഭിക്കുന്ന ഇ-വിസ സംവിധാനം നിലവിൽ വന്നു. ടൂറിസ്റ്റ് വിസ, ബിസിനസ്സ് വിസ, മെഡിക്കൽ വിസ തുടങ്ങിയ വിസകൾക്കാണ് ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം പ്രാബല്യത്തിൽ വന്നതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചത്.

ഇന്ത്യൻ എംബസിയുടെ വെബ് സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഓൺലൈൻ ആയി വിസ ഫീസും അടച്ചാൽ 24 മണിക്കൂറിനകം വിസ രജിസ്റ്റർ ചെയ്ത ഈമെയിലിൽ ലഭിക്കും.

ഇതിന്റെ പ്രിന്‍റുമായി ഇന്ത്യയിലെ വിമാനത്താവളത്തിലെത്തിയാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യു നൽകും. ഇന്ത്യയിലെത്തിയതിനു ശേഷമാണു ഇവരുടെ ബിയോമെട്രിക് വിവരങ്ങളും ശേഖരിക്കുക.

ഇതുവരെ സൗദി പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കണമെങ്കിൽ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടെത്തി ബിയോമെട്രിക് വിവരങ്ങൾ നൽകണമായിരുന്നു. ഒമാൻ, ഖത്തർ, യുഎ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് വരുന്നതിനു ഇ- വിസ സംവിധാനം നിലവിലുണ്ട്.

click me!