
റിയാദ്: കൊവിഡ്(covid 19) പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ ബജറ്റ് സൗദി അറേബ്യ(Saudi Arabia) അവതരിപ്പിച്ചു. 2022ലേക്കുള്ള വാര്‍ഷിക ബജറ്റില്‍(budget) കമ്മിയല്ല, പകരം വന്‍ തുക മിച്ചമാണ് കാണിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും സൗദി അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ ബജറ്റ്.
90 ബില്യണ്‍ റിയാലാണ് മിച്ചം കാണിക്കുന്നത്. മൊത്തം ചെലവ് 955 ബില്യണ്‍ റിയാലാണ്. 1045 ബില്യണ്‍ റിയാല്‍ വരുമാനമായും പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ അനസ്യൂതമുള്ള വളര്‍ച്ചയും വരുമാന സ്രോതസിന്റെ വൈവിധ്യവും സുസ്ഥിരതയുമാണ് ബജറ്റ് ലക്ഷ്യമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. സാമ്പത്തിക പ്രത്യാഘാതങ്ങളെയും കൊവിഡിനെ തുടര്‍ന്നുണ്ടായ അസാധാരണ പ്രതിസന്ധി ഘട്ടങ്ങളെയും രാജ്യം മറികടന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെയും ആരോഗ്യ സാമ്പത്തിക പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ വിഹിതം ബജറ്റില്‍ ബാക്കിവെച്ചിട്ടുണ്ടെന്നും വിദേശികളടക്കം രാജ്യത്തെ മുഴുവനാളുകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കലിന് പ്രത്യേക ഊന്നല്‍ കൊടുക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam