സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അന്തരിച്ചു

Published : Jan 10, 2026, 04:14 PM IST
saudi arabias assistant minister of interior

Synopsis

സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി അന്തരിച്ചു. മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രിയായ അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രിയായ അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിെൻറ അനുശോചനം പരേതെൻറ കുടുംബത്തെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ 60 വർഷക്കാലം രാജ്യത്തിന് വേണ്ടി സമർപ്പിച്ച അൽഖഹ്താനി, സത്യസന്ധതയുടെയും തൊഴിൽപരമായ മികവിന്റെയും ഉത്തമ മാതൃകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു. സത്യസന്ധതയുടെയും അചഞ്ചലമായ രാജ്യസ്നേഹത്തിെൻറയും ഉത്തമ മാതൃകയായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. കിങ് ഫഹദ് സെക്യൂരിറ്റി കോളജിൽനിന്ന് ബിരുദം നേടിയ ശേഷം സുരക്ഷാ മേഖലയിൽ പ്രവേശിച്ച അൽഖഹ്താനി, തികച്ചും ശ്രദ്ധേയമായ ഔദ്യോഗിക ജീവിതത്തിന് ഉടമയായിരുന്നു. 

പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഹജ്ജ് സുരക്ഷാരംഗത്ത് അദ്ദേഹത്തിന്‍റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂനിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജിയനൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിന് ഇനി ഇത്തിരി ദൂരം, ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ്, സ്റ്റേഷനുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു
യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ