
റിയാദ്: സൗദി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ മോസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നെസിൻസ് റഷ്യൻ അക്കാദമി ഓഫ് മ്യൂസിക്കുമായുള്ള സഹകരണ കരാറിലൂടെ സൗദിയിലെ ആദ്യത്തെ അന്താരാഷ്‌ട്ര മ്യൂസിക് അക്കാദമിയായ നഹാവന്ദ് സെൻറർ ത്വാഇഫിൽ ഉദ്ഘാടനം ചെയ്തു. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഗീത അക്കാദമികളിലൊന്നാണ് ഇത്.
‘വിഷൻ 2030’ പ്രകാരം സൗദി സംഗീത മേഖലയെ ശക്തിപ്പെടുത്തുന്നതിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തമാണ് ലക്ഷ്യം വെക്കുന്നതെന്ന് നഹവന്ദ് സെൻററിെൻറ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല റഷാദ് ചടങ്ങിൽ പറഞ്ഞു. പിയാനോ, വോക്കൽ വിഭാഗം, ലൂട്ട് ആൻഡ് ഓറിയൻറൽ മ്യൂസിക് ഡിപ്പാർട്ട്‌മെൻറ്, കണ്ടൻറ് ക്രിയേഷൻ വിങ്, പ്രസൻറേഷൻ ഡിപ്പാർട്ട്‌മെൻറ് എന്നിവക്കായി പ്രത്യേക ഡിപ്പാർട്ട്‌മെൻറുകൾ അക്കാദമിയിലുണ്ട്.
Read Also - ജയിലുകളില്‍ കഴിയുന്ന 900 തടവുകാരെ മോചിപ്പിക്കുന്നതിന് 2.25 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ വ്യവസായി
ഇനി ഖത്തറിലേക്കും യുഎഇയിലേക്കും യാത്രാസമയം ഒരു മണിക്കൂർ കുറയും; സൗദി അറേബ്യയിൽ പുതിയ റോഡ് തുറന്നു
റിയാദ്: സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിട്ടുന്ന പുതിയ റോഡ് ഗതാഗതത്തിന് തുറന്നു. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി മാറുന്ന ഇതിന് 66 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഓരോ ദിശയിലേക്കും ഇരട്ട പാതകളോട് കൂടിയ റോഡ് ആകെ 19.9 കോടി റിയാൽ ചെലവിലാണ് റോഡ് ജനറൽ അതോറിറ്റി നിർമിച്ചത്.
റോഡുകൾ നിർമിക്കുന്നതിലും ഗതാഗത മാർഗങ്ങൾ വർധിപ്പിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും ഭരണകൂടത്തിെൻറ ശ്രമങ്ങളെ ഗവർണർ പ്രശംസിച്ചു. ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാകുന്ന പദ്ധതി നടപ്പാക്കുന്നതിൽ റോഡ് അതോറിറ്റി നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. ഭരണകൂടം പൗരന്മാർക്കും താമസക്കാർക്കും ആശ്വാസം നൽകുന്ന എല്ലാ കാര്യങ്ങളും കണക്കിലെടുത്ത് നടപ്പാക്കുന്നു. രാജ്യത്തിലെ പ്രധാന, ബ്രാഞ്ച് റോഡ് ശൃംഖലകളുടെ നിർമാണം അതിലുൾപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ