സൗദി അരാംകോ വീണ്ടും ഓഹരികള്‍ വില്‍ക്കുന്നു

By Web TeamFirst Published Jan 13, 2020, 7:09 PM IST
Highlights

ആഭ്യന്തര ഓഹരി വിപണിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോൾ തന്നെ അരാംകോയുടെ വിപണി മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. രണ്ട് ദിവസത്തിനിടയില്‍ കമ്പനിയുടെ മൂല്യത്തില്‍ 96,000 കോടി റിയാലിന്റെ മൂല്യ വര്‍ധനവ് രേഖപ്പെടുത്തി.

റിയാദ്​: ലോക എണ്ണ ഭീമൻ സൗദി അരാംകോ വീണ്ടും ഓഹരി വിൽപനക്ക്​. ഇനീഷ്യല്‍ ഓഫറിങ്​ സമയത്ത് ആവശ്യക്കാര്‍ കൂടുതലാകുമ്പോള്‍, കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഗ്രീന്‍ ഷോ സംവിധാനം വഴി കൂടുതല്‍ ഓഹരികള്‍ വില്‍പ്പന നടത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതുവഴി 450 ദശലക്ഷം ഓഹരികള്‍ കൂടി വിൽക്കും.

കഴിഞ്ഞ മാസം ആദ്യ തവണയായി അഞ്ച്​ ശതമാനം ഒാഹരികൾ വിറ്റിരുന്നു. 2,560 കോടി ഡോളറി​െൻറ ഓഹരികളാണ് അന്ന്​​ വിറ്റത്​. വലിയ പ്രതികരണമാണ് അത്​​ ഓഹരി വിപണിയിലുണ്ടാക്കിയത്​. ആഭ്യന്തര ഓഹരി വിപണിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോൾ തന്നെ അരാംകോയുടെ വിപണി മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. രണ്ട് ദിവസത്തിനിടയില്‍ കമ്പനിയുടെ മൂല്യത്തില്‍ 96,000 കോടി റിയാലിന്റെ മൂല്യ വര്‍ധനവ് രേഖപ്പെടുത്തി. 32 റിയാല്‍ അടിസ്ഥാന വിലയിൽ ആരംഭിച്ച ഓഹരിയുടെ വിപണി വില 36.8 റിയാല്‍ വരെ ഉയർന്നു. അധിക ഓഹരികള്‍ അനുവദിച്ചതിലൂടെ ഐ.പി.ഒ റെക്കോര്‍ഡ് തുകയായ 2,940 കോടി ഡോളറിലെത്താന്‍ സൗദി അരാംകോക്ക് സാധിച്ചു. 

click me!