സൗദിയിലെ വന്‍കിട, ഇടത്തരം സ്ഥാപനങ്ങള്‍ സ്വയം വിലയിരുത്തല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍

By Web TeamFirst Published Aug 23, 2020, 7:37 PM IST
Highlights

സ്വയം വിലയിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് മാനവവിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും തടയും.

റിയാദ്: എല്ലാ വന്‍കിട, ഇടത്തരം കമ്പനികളും സ്വയം വിലയിരുത്തല്‍(സെല്‍ഫ് ഇവാലുവേഷന്‍)നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി മാനവവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ ഒന്നിന് മുമ്പ് സ്ഥാപനങ്ങള്‍ വിലയിരുത്തല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 

എല്ലാ വര്‍ഷവും ജനുവരി അവസാനിക്കുന്നതിന് മുമ്പ് സ്വയം വിലയിരുത്തല്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ വര്‍ഷം സൗദി മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം ജനുവരിയില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞില്ല.

തുടര്‍ന്ന് ഇതിനുള്ള സമയപരിധി നീട്ടി നല്‍കിയിരുന്നു. സെപ്തംബര്‍ ഒന്നിന് മുമ്പ് സ്വയം വിലയിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് മാനവവിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും തടയും. ഇലക്ട്രോണിക് സേവനങ്ങളാണ് നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 


 

click me!