കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ നിയമലംഘകരായ 12,974 പ്രവാസികള്‍ പിടിയില്‍

Published : Jun 09, 2024, 06:24 PM IST
കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ നിയമലംഘകരായ 12,974 പ്രവാസികള്‍ പിടിയില്‍

Synopsis

താമസ നിയമം ലംഘനത്തിന്​ 8,044 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​  3,395  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 1,535 പേരുമാണ്​ പിടിയിലായത്​.

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  12,974 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 8,044 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​  3,395  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 1,535 പേരുമാണ്​ പിടിയിലായത്​.

Read Also -  നാട്ടിലേക്കുള്ള യാത്രക്കിടയിൽ മാനസികാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ കുടുങ്ങിയ യുപി സ്വദേശിക്ക് മലയാളികൾ തുണയായി

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ  815  പേരിൽ  54 ശതമാനം യമനികളും 41 ശതമാനം എത്യോപ്യക്കാരും അഞ്ച് ​ശതമാനം മറ്റ് രാജ്യക്കാരുമാണ്. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​ന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കയ്യിൽ ലക്ഷങ്ങൾ, പക്ഷേ ജോലി ഭിക്ഷയെടുക്കൽ, ആഡംബര കാറുടമകളെ ലക്ഷ്യം വച്ച് തന്ത്രപരമായ നീക്കം, പിടിയിലായ യാചകന്‍റെ കൈവശം 20,000 ദിർഹം
മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു