വ്യാപക പരിശോധന തുടരുന്നു, സൗദിയിൽ ഒരാഴ്ചയ്ക്കിടെ 17,389 പ്രവാസികൾ അറസ്റ്റിൽ

Published : Mar 04, 2025, 10:37 AM IST
വ്യാപക പരിശോധന തുടരുന്നു, സൗദിയിൽ ഒരാഴ്ചയ്ക്കിടെ 17,389 പ്രവാസികൾ അറസ്റ്റിൽ

Synopsis

താമസ, തൊഴില്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘകരാണ് പിടിയിലായത്. 

റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകരായ 17,389 വിദേശികളെ ഒരാഴ്ചയ്ക്കിടെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. താമസനിയമം ലംഘിച്ചതിന് 10,397 പേരെയും അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,128 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,864 പേരെയുമാണ് പിടികൂടിയത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,483 പേരിൽ 56 ശതമാനം ഇത്യോപ്യക്കാരും 41 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 104 പേരെ പിടികൂടി. നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യവും ഒരുക്കിയ 15 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷംവരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊതുജനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാം.

Read Also -  റിയാദിൽ സ്പോർട്സ് ബോളിവാഡ് പദ്ധതിയുടെ ആദ്യ ഭാഗം തുറന്നു പ്രവർത്തനം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം