വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ നിയമലംഘകരായ 19,710 പ്രവാസികൾ അറസ്റ്റിൽ

Published : May 12, 2024, 11:31 AM IST
വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ നിയമലംഘകരായ  19,710 പ്രവാസികൾ അറസ്റ്റിൽ

Synopsis

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 979 പേരിൽ 54  ശതമാനം യമനികളും 43  ശതമാനം എത്യോപ്യക്കാരും  മൂന്ന് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്.

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  19,710  വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​   12,961   പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​  4,177  പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,572  പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 979 പേരിൽ 54  ശതമാനം യമനികളും 43  ശതമാനം എത്യോപ്യക്കാരും  മൂന്ന് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച   46  പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 12 പേരെ കസ്​റ്റഡിയിലെടുത്തു.

Read Also -  പിന്നില്‍ ആളുണ്ടെന്ന് ഡ്രൈവർ കണ്ടില്ല, പെട്ടെന്ന് റിവേഴ്‌സ് എടുത്തു; ട്രക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​ന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം