നിയമലംഘകര്‍ക്ക് രക്ഷയില്ല, കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 20000ത്തോളം പ്രവാസികൾ അറസ്​റ്റിൽ

Published : Mar 19, 2024, 07:20 PM IST
നിയമലംഘകര്‍ക്ക് രക്ഷയില്ല, കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 20000ത്തോളം പ്രവാസികൾ അറസ്​റ്റിൽ

Synopsis

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 972 പേരിൽ 47 ശതമാനം യമനികളും 50 ശതമാനം എത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്.

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത്​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,746 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 11,250 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 5,511 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,985 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 972 പേരിൽ 47 ശതമാനം യമനികളും 50 ശതമാനം എത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 109 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 24 പേരെ കസ്​റ്റഡിയിലെടുത്തു.

Read Also - വിസയില്ലാതെ ചുറ്റി വരാം യുഎഇ, പുതുക്കിയ വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്ത്, 87 രാജ്യക്കാര്‍ക്ക് ഇനി പ്രവേശനം ലളിതം

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​െൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണ​െമന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഉത്തരവിറക്കി, യൂസഫലിക്ക് അഭിമാന നിമിഷം! വീണ്ടും ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ സ്ഥാനം
റിയാദിലെ ലോക പ്രതിരോധ പ്രദർശനം 2026; ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പ്രതിരോധ സഹമന്ത്രി നയിക്കും