
റിയാദ്: സൗദി അറേബ്യയില്‍ അഴിമതി നടത്തിയ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടിയില്‍. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളിലേര്‍പ്പെട്ട 78 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസഹ' അറിയിച്ചു.
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവനനിര്‍മാണം എന്നീ ആറ് മന്ത്രാലയങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടു. ഇതിന് പുറമെ 116 പേരെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കൈക്കൂലി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഭരണപരമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ളവ സാമ്പത്തിക കുറ്റകൃത്യവുമായാണ് കണക്കാക്കുന്നതെന്ന് 'നസഹ' വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് നിരീക്ഷണങ്ങളില്‍ കണ്ടെത്തിയത്.
മനുഷ്യക്കടത്തിനെതിരെ സൗദി; 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ
സൗദിയില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; 12,632 പേര്‍ പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 12,632 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂലൈ 21 മുതല്‍ ജൂലൈ 27 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 7,401 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,412 പേരെ പിടികൂടിയത്. 1,819 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 233 പേര്‍. ഇവരില്‍ 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 49 ശതമാനം പേര്‍ എത്യോപ്യക്കാരും 11 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോമില്‍ ഒരുങ്ങുന്നത് ലോകത്തെ വിസ്‍മയിപ്പിക്കുന്ന അത്യാധുനിക നഗരം
സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 35 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 11 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 57,102 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 53,952 പുരുഷന്മാരും 3,150 സ്ത്രീകളുമാണ്. 45,409 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികള്‍ക്കുമായി അവരുടെ നയതന്ത്ര ഓഫീസിലേക്ക് റഫര്‍ ചെയ്തു. 11,595 നിയമലംഘകരെ നാടുകടത്തി.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ