സൗദിയിലെ റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ വ്യാപക പരിശോധന നടത്തും

By Web TeamFirst Published Nov 1, 2019, 1:19 PM IST
Highlights

പരിശോധനകള്‍ക്കിടെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ അതുമായി ബന്ധപ്പെട്ട വകുപ്പകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് ശിക്ഷാനടപടികള്‍ സ്വീകരിക്കും. റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍  നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

റിയാദ്: സൗദി അറേബ്യയിലെ വിവിധ റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍ വ്യാപക റെയ്ഡ് നടത്താന്‍ അധികൃതരുടെ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കോമ്പൗണ്ടുകളിലെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുക.

പരിശോധനകള്‍ക്കിടെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ അതുമായി ബന്ധപ്പെട്ട വകുപ്പകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് ശിക്ഷാനടപടികള്‍ സ്വീകരിക്കും. റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളില്‍  നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിനോദ പരിപാടികളോ ആഘോഷങ്ങളോ സംഘടിപ്പിക്കണമെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി നേടിയിരിക്കണം. കോമ്പൗണ്ടുകളില്‍ സ്വദേശിയായ മാനേജറെ നിയമിക്കണമെന്നും വിദേശ തൊഴിലാളികള്‍ക്കും മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്കും ബാധകമായ എല്ലാ നിയമങ്ങളും ഇത്തരം റെസിഡന്‍ഷ്യല്‍ കോമ്പൗണ്ട് ഉടമകള്‍ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

click me!