Latest Videos

നബിയുടേതെന്ന് കരുതി അനുഗ്രഹം തേടിയിരുന്ന കാല്‍പാദ അടയാളം സൗദി അധികൃതര്‍ പൊളിച്ചുനീക്കി

By Web TeamFirst Published Aug 29, 2019, 12:52 PM IST
Highlights

സൗദി അറേബ്യയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അന്വേഷണവും പരിശോധനയും നടത്തിയ ശേഷമാണ് കാല്‍പാദ അടയാളം നീക്കം ചെയ്തത്. മലയിലുണ്ടായിരുന്ന കാല്‍പാദം പ്രവാചകന്‍ മുഹമ്മദ് നബിയുടേതാണെന്നാണ് ഇവിടെയെത്തിയിരരുന്നവര്‍ വാദിച്ചിരുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ യാമ്പുവില്‍ നബിയുടേതെന്ന് കരുതി നിരവധിപ്പേര്‍ അനുഗ്രഹം തേടിയെത്തിയിരുന്ന കാല്‍പാദ അടയാളം അധികൃതര്‍ പൊളിച്ചുനീക്കി. അല്‍ ജാബിരിയയിലെ മലയിലാണ് കാല്‍പാദ അടയാളമുണ്ടായിരുന്നത്. ഏഷ്യക്കാരായ നിരവധിപ്പേര്‍ ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തുകയും അനുഗ്രഹം തേടിയെത്തുകയും ചെയ്തിരുന്നു.

സൗദി അറേബ്യയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അന്വേഷണവും പരിശോധനയും നടത്തിയ ശേഷമാണ് കാല്‍പാദ അടയാളം നീക്കം ചെയ്തത്. മലയിലുണ്ടായിരുന്ന കാല്‍പാദം പ്രവാചകന്‍ മുഹമ്മദ് നബിയുടേതാണെന്നാണ് ഇവിടെയെത്തിയിരരുന്നവര്‍ വാദിച്ചിരുന്നത്. ഈ സ്ഥലത്ത് അനുഗ്രഹം തേടിയും പ്രാര്‍ത്ഥനകള്‍ നടത്താനും നിരവധിപ്പേര്‍ എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് സൗദി ഭരണകൂടം വിഷയത്തില്‍ ഇടപെട്ടത്. സ്ഥലം പരിശോധിക്കാനും ആവശ്യമായ അന്വേഷണം നടത്തി തീരുമാനമെടുക്കാനും വിവിധ വകുപ്പുകളിലുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി. ഈ സമിതിയുടെ പരിശോധനയില്‍ ഇത് കോണ്‍ക്രീറ്റില്‍ പതിഞ്ഞ കാല്‍പാദമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇത് പൊളിച്ചുനീക്കിയത്. 

click me!