പ്രവാസികള്‍ക്ക് ആശ്വാസം; സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി

By Web TeamFirst Published Jul 20, 2021, 10:20 PM IST
Highlights

സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളത് കാരണം നാട്ടില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ നടപടി.  

റിയാദ്​: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയുടെയും റീ-എൻട്രി, സന്ദർശന വിസകളുടെയും കാലാവധിയാണ് സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുന്നത്. സൗദി പാസ്‍പോർട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളത് കാരണം നാട്ടില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ നടപടി.  നേരത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം ഈ രാജ്യങ്ങളിലെ പ്രവാസികളുടെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയിരുന്നു.  ഇതാണ് ഇന്നത്തെ ഉത്തരവോടെ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിനൽകുന്നത്. 
 

click me!