140 കിലോ ഖാത്തും 1.4 ലക്ഷത്തോളം ലഹരിഗുളികകളും, അതിർത്തിയിൽ ലഹരിക്കടത്ത്, വിദേശികളായ ഏഴ് പേർ പിടിയിൽ

Published : Jul 31, 2026, 02:44 PM IST
drugs seized

Synopsis

സൗദിയിലെ ജീസാൻ, അസീർ മേഖലകളിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിൽ ഏഴ് നിയമലംഘകർ പിടിയിലായി. രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം സുരക്ഷാസേന തകർത്തു. വിവിധ ഓപ്പറേഷനുകളിലായി 140 കിലോ ഖാത്തും 1,39,950 ലഹരിഗുളികകളും പിടിച്ചെടുത്തു.

റിയാദ്: ജീസാൻ, അസീർ മേഖലകളിൽ സൗദി അതിർത്തി രക്ഷാസേന നടത്തിയ തന്ത്രപ്രധാനമായ പരിശോധനകളിൽ ഏഴ് അതിർത്തി സുരക്ഷാ നിയമലംഘകർ പിടിയിലായി. രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള നീക്കങ്ങളാണ് സുരക്ഷാസേന തകർത്തത്.

വിവിധ ഓപ്പറേഷനുകളിലായി 140 കിലോ ഗ്രാം ‘ഖാത്ത്’ ലഹരിച്ചെടിയും മെഡിക്കൽ വിതരണ നിയന്ത്രണങ്ങളുള്ള 1,39,950 ലഹരിഗുളികകളും അധികൃതർ പിടിച്ചെടുത്തു. ജീസാൻ മേഖലയിലെ അൽ ദായർ സെക്ടറിൽ അതിർത്തി രക്ഷാസേനയുടെ ലാൻഡ് പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് 100 കിലോ ഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ച അഞ്ച് പ്രതികൾ പിടിയിലായത്. ഇവർ എത്യോപ്യൻ, യമനി പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അസീർ മേഖലയിലെ അൽ റബൂഅ സെക്ടറിൽ നടന്ന മറ്റൊരു പരിശോധനയിൽ, 40 കിലോ ഗ്രാം ഖാത്ത് കടത്താൻ ശ്രമിക്കവേ എത്യോപ്യൻ വംശജരായ രണ്ട് സുരക്ഷാ നിയമലംഘകരെ അതിർത്തി രക്ഷാസേന പിടികൂടി. കൂടാതെ, ജീസാൻ മേഖലയിലെ അൽ ദായർ സെക്ടറിൽ തന്നെ നടന്ന മൂന്നാമത്തെ ഓപ്പറേഷനിൽ, കടുത്ത മെഡിക്കൽ വിതരണ നിയന്ത്രണങ്ങളുള്ള 1,39,950 ലഹരിഗുളികകൾ കടത്താനുള്ള ശ്രമവും ലാൻഡ് പട്രോൾ സംഘം വിജയകരമായി തടഞ്ഞു. സംഭവങ്ങളിൽ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.

ജീസാൻ, അസീർ കേസുകളിൽ പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറി. ലഹരിഗുളികകൾ പിടിച്ചെടുത്ത കേസിലും തൊണ്ടിമുതലുകൾ യോഗ്യതയുള്ള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്ത് മയക്കുമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാ വിഭാഗം അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിവരങ്ങൾ നൽകണം. അതിർത്തി രക്ഷാസേനയെ 994 എന്ന നമ്പറിലും, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെ 995 എന്ന നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഇവർക്ക് യാതൊരുവിധ നിയമപരമായ ബാധ്യതകളും ഉണ്ടാകില്ലെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന, ഓഗസ്റ്റ് മാസത്തെ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
കാലാവധി കഴിഞ്ഞ തീർഥാടകരുടെ വിവരം അറിയിച്ചില്ലെങ്കിൽ ഒരു ലക്ഷം റിയാൽ പിഴ, ഹജ്ജ്, ഉംറ കമ്പനികൾക്ക് മുന്നറിയിപ്പ്