
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും (Mosques and Government Offices) ഷോര്‍ട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Minister for Interior) കഴിഞ്ഞ ദിവസം അംഗീകരിച്ചു.
പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read Also: റോഡുകളില്‍ പെട്ടെന്ന് ലേന്‍ മാറുന്നവര്‍ക്ക് പണി വരുന്നു; പ്രത്യേക റഡാറുകള്‍ സ്ഥാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ബുള്ളറ്റ് ട്രെയിന്‍ bullet train) ഓടിക്കാന്‍ വനിതകള്‍ക്ക് അവസരം. 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന് ലഭിച്ചത് 28,000 അപേക്ഷകള്‍. രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കിയതിനാല്‍ ഈ രംഗത്തെ മുന്നേറ്റം എടുത്തു കാണിക്കുന്നതാണെന്ന് അധികൃതര്‍ പറയുന്നു.
അക്കാദമിക് പശ്ചാത്തലത്തിന്റെയും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന ഓണ്‍ലൈന്‍ വിലയിരുത്തലില്‍ ഇവരില്‍ പകുതിയോളം ആളുകള്‍ പുറത്തായതായി സ്പാനിഷ് റെയില്‍വേ ഓപ്പറേറ്റര്‍ റെന്‍ഫെ പറഞ്ഞു. യോഗ്യരായ 30 സ്ത്രീകളെയാണ് തെരഞ്ഞെടുക്കുക. മാര്‍ച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഒരു വര്‍ഷത്തെ ശമ്പളത്തോട് കൂടിയ പരിശീലനത്തിന് ശേഷമാണ് ഇവര്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങുക. 80 പുരുഷന്‍മാരെയും ഡ്രൈവര്‍മാരായി നിയമിക്കും.
ഇതുവരെ സൗദിയില്‍ വനിതകളെ അധ്യാപക രംഗത്തും ആരോഗ്യ മേഖലകളിലും പരിമിതപ്പെടുത്തിയിരുന്നു. 2018 മുതല്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കിയത് മുതല്‍ സ്ത്രീകള്‍ക്കായി സൗദി അറേബ്യ നിരവധി അവസരങ്ങളാണ് തുറന്നുനല്‍കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ തൊഴില്‍ ശക്തിയിലെ സ്ത്രീ പങ്കാളിത്തം 33 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
Read Also: സൗദി അറേബ്യയില്‍ വിദേശിയുടെ കാറില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ