നടുറോഡിൽ സഡൻ ബ്രേക്കിട്ടാൽ കീശ കാലിയാകും; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

Published : Feb 16, 2023, 04:31 PM IST
നടുറോഡിൽ സഡൻ ബ്രേക്കിട്ടാൽ കീശ കാലിയാകും; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

Synopsis

300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കും. സഡൻ ബ്രേക്കിടുന്നത് പിന്നിലുള്ള വാഹനങ്ങളെ അപകടത്തിൽപ്പെടുത്തുമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.

റിയാദ്: സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക. നടുറോഡിൽ അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാൽ കീശ കാലിയാകും. അപ്രതീക്ഷിതമായി സഡൻ ബ്രേക്കിടുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കും. സഡൻ ബ്രേക്കിടുന്നത് പിന്നിലുള്ള വാഹനങ്ങളെ അപകടത്തിൽപ്പെടുത്തുമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.

സൗദി അറേബ്യയിലെ 93 ശതമാനം സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി
റിയാദ്: ഇലക്‌ട്രോണിക് ബില്ലിങ്ങ് സംവിധാനം രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ് അബാനാമി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്റ്റംസ്’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ് സ്വീകരിച്ചത്. അതിലേറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിങ് പദ്ധതി നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും വിപുലീകരണമായാണ് ഇത് വരുന്നത്.

ഈ പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഇഷ്യൂറൻസ് ആൻഡ് പ്രിസർവേഷൻ ഫേസ് എന്നറിയപ്പെടുന്ന ആദ്യഘട്ടം നടപ്പാക്കാൻ 93 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചു. ലിങ്കിങ് ആൻഡ് ഇന്റഗ്രേഷൻ ഘട്ടം എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ബില്ലിങ്ങിന്റെ രണ്ടാം ഘട്ടം ഈ വർഷം ആദ്യത്തിലാണ് നടപ്പാക്കാൻ തുടങ്ങിയത്. 400 ലധികം സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. 

സ്ഥാപനങ്ങൾ ബില്ലിങ് പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് ആയി പങ്കിട്ട ബില്ലുകളുടെ എണ്ണം നാല് കോടി കവിഞ്ഞിട്ടുണ്ട്. മികച്ച രീതികൾ പ്രയോഗിച്ചും മൂല്യങ്ങൾ ഏകീകരിക്കുന്നതിലൂടെയും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ ആഗോള മാതൃകയാകാനുള്ള അതോറിറ്റിയുടെ കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നതാണിതെന്നും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ പറഞ്ഞു.

Read also: മുന്‍കാമുകന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, അന്വേഷണം തുടങ്ങിയപ്പോള്‍ പിന്മാറി; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി