സൗദിയില്‍ മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു

By Web TeamFirst Published Feb 6, 2020, 10:03 PM IST
Highlights


മുന്‍കൂട്ടി അറിയിപ്പുകളൊന്നും നല്‍കാതെയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. പ്രതിമാസ ശരാശരി മിനിമം ബാലന്‍സായ 5000 റിയാല്‍ അക്കൗണ്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ 10 മുതല്‍ 20 റിയാല്‍ വരെ ഈടാക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. 

റിയാദ്: സൗദി അറേബ്യയില്‍ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ചില ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.  അക്കൗണ്ട് മാനേജ്മെന്റ് എന്ന പേരിലാണ് ജനുവരി ഒന്നുമുതല്‍ ഇങ്ങനെ പണം ഈടാക്കുന്നത്. മാസത്തില്‍ 5000 റിയാല്‍ ശരാശരി ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് വാറ്റ് അടക്കം 10.50 റിയാല്‍ വീതമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈടാക്കിയത്.

മുന്‍കൂട്ടി അറിയിപ്പുകളൊന്നും നല്‍കാതെയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. പ്രതിമാസ ശരാശരി മിനിമം ബാലന്‍സായ 5000 റിയാല്‍ അക്കൗണ്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ 10 മുതല്‍ 20 റിയാല്‍ വരെ ഈടാക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ചെറുകിട ഇടത്തം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ വ്യത്യസ്ഥ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുകയും പിന്നീട് ഇടപാടുകള്‍ ഒന്നോ രണ്ടോ അക്കൗണ്ടുകള്‍ വഴി മാത്രം നടത്തുകയും ചെയ്യുന്നത് വഴി മറ്റ് ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടാകുന്നുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. 

click me!