ചാരിറ്റി സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി സൗദി ബാങ്കുകൾ

Published : Dec 27, 2024, 04:55 PM ISTUpdated : Dec 27, 2024, 04:58 PM IST
ചാരിറ്റി സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി സൗദി ബാങ്കുകൾ

Synopsis

ആള്‍മാറാട്ടം നടത്തിയുള്ള തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യയിലെ ബാങ്കുകള്‍. 

റിയാദ്: ചാരിറ്റി സ്ഥാപനങ്ങളുടെയോ പൊതു വ്യക്തികളുടെയോ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്നവരുടെ കെണിയിൽ വീഴരുതെന്ന് സൗദി ബാങ്കുകളുടെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയയിലൂടെയോ തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനുകളിലൂടെയോ സാമ്പത്തിക സഹായം അഭ്യർഥിച്ചുകൊണ്ട് ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി ബാങ്ക്സ് മീഡിയ ആൻഡ് അവയർനസ് കമ്മിറ്റി ഉപഭോക്താക്കൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി.

വ്യാജരേഖകളും മുദ്രകളും ഉപയോഗിച്ച് നിയമസാധുതയുടെ മിഥ്യാധാരണ സൃഷ്ടിക്കുന്നത് ഉൾപ്പടെ തട്ടിപ്പുകാർ ഇരകളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തന്ത്രങ്ങളുടെ ഭാഗമാണിത്. ഔദ്യോഗിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ടുകൊണ്ടാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയ വഴി ആളുകളെ സമീപിക്കുന്നത്. യഥാർഥ സംഘടനകൾ ഈ വഴികളിലൂടെ സംഭാവന അഭ്യർഥിക്കുകയോ ഗുണഭോക്താക്കളെ തേടുകയോ ചെയ്യില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.

പ്രശസ്തമായ ചാരിറ്റബിൾ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ഈ തട്ടിപ്പുകാർ ഇരകളോട് സംശയാസ്പദമായ ലിങ്കുകൾ വഴി പണം കൈമാറാനോ ഫീസ് അടയ്ക്കാനോ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് കമ്മിറ്റി സെക്രട്ടറി ജനറൽ റബാഹ് അൽ ഷമൈസി പറഞ്ഞു. സംഭാവനകൾക്കോ സേവനങ്ങൾക്കോ പകരമായി ഫീസ് അഭ്യർഥിക്കുന്ന ഏതെങ്കിലും കക്ഷിയോട് പ്രതികരിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Read Also -  വാച്ച്മാൻ ഇനി 'റിച്ച് മാൻ'; ശമ്പളം മിച്ചംപിടിച്ച് വല്ലപ്പോഴും വാങ്ങുന്ന ടിക്കറ്റ്, ഇക്കുറി അടിച്ച് മോനേ

ഇത്തരം സ്ഥാപനങ്ങളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും എല്ലാ സൗദി ബാങ്കിങ് ആപ്ലിക്കേഷനുകളിലും മണി എക്‌സ്‌ചേഞ്ചുകളിലും ലഭ്യമായ സുരക്ഷിതമായ ‘സദാദ്’ സംവിധാനം നിയമാനുസൃതമായ പേയ്‌മെൻറുകൾക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തട്ടിപ്പ് സംഭവമുണ്ടായാൽ ഉടൻ തന്നെ ബാങ്കുകളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട