സൗദി മോണിറ്ററി അതോറിറ്റിയുടെ പേര് മാറുന്നു; ഇനി സൗദി സെൻട്രൽ ബാങ്ക്

By Web TeamFirst Published Nov 25, 2020, 4:10 PM IST
Highlights

സൗദി സെൻട്രൽ ബാങ്ക് എന്ന പേര് സ്വീകരിച്ചാലും സാമ എന്ന ചുരുക്കപ്പേര് ഒഴിവാക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നാണയങ്ങളിലും നോട്ടുകളിലും പേര് മാറ്റം ഇപ്പോഴുണ്ടാവില്ല. 

റിയാദ്: സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ പേര് സൗദി സെൻട്രൽ ബാങ്ക് എന്നാക്കി മാറ്റാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 'സാമ'യുടെ വെബ്സൈറ്റിലും മറ്റു രേഖകളിലും പേര് മാറ്റം പൂർത്തിയായി വരികയാണ്. 

അതേസമയം സൗദി സെൻട്രൽ ബാങ്ക് എന്ന പേര് സ്വീകരിച്ചാലും സാമ എന്ന ചുരുക്കപ്പേര് ഒഴിവാക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നാണയങ്ങളിലും നോട്ടുകളിലും പേര് മാറ്റം ഇപ്പോഴുണ്ടാവില്ല. നിയമാനുസൃത വിനിമയം ഉറപ്പുവരുത്തുന്നതിന് നിലവിലെ രീതി തന്നെ തുടരും. ദേശീയ അന്തർദേശീയ തലങ്ങളിൽ 'സാമ' എന്ന പേരിന് പ്രത്യേക സ്ഥാനമുള്ളതോടൊപ്പം അതിന് മഹത്തായ ചരിത്രവുമുണ്ട്.

click me!