പ്രവാസി തൊഴിലാളിയെ മര്‍ദ്ദിക്കുകയും പരിഹസിക്കുകയും ചെയ്ത സൗദി പൗരന്‍ അറസ്റ്റില്‍

By Web TeamFirst Published Jun 11, 2020, 11:08 AM IST
Highlights

ശിരോവസ്ത്രത്തിന്റെ ഭാഗം ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌ക് ധരിച്ചതിന്റെ പേരിലാണ് വിദേശ തൊഴിലാളിയെ പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

റിയാദ്: പ്രവാസി തൊഴിലാളിയെ മര്‍ദ്ദിക്കുകയും പരിഹസിക്കുകയും ചെയ്ത സൗദി പൗരനെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. വിദേശ തൊഴിലാളിയെ സൗദി പൗരന്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു.

ശിരോവസ്ത്രത്തിന്റെ ഭാഗം ഉപയോഗിച്ച് നിര്‍മ്മിച്ച മാസ്‌ക് ധരിച്ചതിന്റെ പേരിലാണ് വിദേശ തൊഴിലാളിയെ പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സൗദി പൗരനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

എല്ലാവരും ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നും ധാര്‍മ്മിക മൂല്യങ്ങളും മറ്റുള്ളവരുടെ അന്തസ്സും മതമൂല്യങ്ങളും മാനിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും തടസ്സം നില്‍ക്കുന്ന എല്ലാ കാര്യങ്ങളും പബ്ലിക് പ്രോസിക്യൂഷന്‍ നിരീക്ഷിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
 

click me!