
റിയാദ്: വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. സ്വന്തം കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ ഹമദ് ബിൻ ഹമദ് അൽ ലാഹ്ബി അൽ ഹർബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
വീട്ടില്‍ ഉറങ്ങി കിടന്ന സ്വന്തം മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് സൗദി പൗരന്‍ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. പ്രതി ഉൾപ്പെട്ട ഭീകരസംഘടനയുടെ ആശയങ്ങളുടെ ഭാഗമായാണ് ഈ കൊലപാതകങ്ങൾ നടത്തിയതെന്ന് സുരക്ഷാ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണയ്ക്ക് ശേഷം സൗദി സുപ്രീം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ