മുന്നേറ്റം തുടർന്ന് യുഎഇ പാസ്പോർട്ട്, 179 രാജ്യങ്ങളിലേക്ക് മുൻകൂർ വിസ വേണ്ട

Published : Jul 02, 2025, 08:39 PM IST
uae passport

Synopsis

യുഎഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 179 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനാകും.

അബുദാബി: ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യുഎഇ പാസ്പോര്‍ട്ട് മുന്നേറുന്നു. ആഗോള സാമ്പത്തിക കൺസൾട്ടന്‍സിയായ ആര്‍ട്ടൺ കാപിറ്റലിന്‍റെ പാസ്പോര്‍ട്ട്സ് സൂചികയിലാണ് യുഎഇ പാസ്പോര്‍ട്ട് ശക്തമായ സ്ഥാനം നേടിയത്.

യുഎഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 179 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനാകും. യുകെ, തായ്‌ലാൻഡ്, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ യുഎഇ പാസ്പോര്‍ട്ട് ഉടമകൾക്ക് ഓൺ അറൈവൽ വിസ ലഭിക്കും. 132 രാജ്യങ്ങളിലേക്ക് യുഎഇ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശിക്കാം. 47 രാജ്യങ്ങളിൽ ഓൺ അറൈവല്‍ വിസ ലഭിക്കും. ലോകത്തിലെ 19 രാജ്യങ്ങൾ മാത്രമാണ് ഇപ്പോൾ യുഎഇ പാസ്പോർട്ടിൽ പ്രവേശനത്തിന് വിസ വേണമെന്ന വ്യവസ്ഥ വച്ചിട്ടുള്ളത്.

അതേസമയം യുഎഇ പാസ്പോർട്ടുമായി ജപ്പാനിലേക്ക് പോകുന്നവർക്ക് 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും. തൊഴിൽ, വിനോദ ആവശ്യങ്ങൾക്കായി പോകുന്നവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. ചികിത്സയ്ക്കും വിനോദത്തിനുമായി തായ്‌ലാൻഡിലേക്ക് പോകുന്നവർക്ക് ഓൺലൈൻ വഴി പ്രവേശന കാർഡ് ലഭിക്കും. യാത്രയുടെ മൂന്ന് ദിവസം മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മതിയാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിക്കുന്നത് ആയിരക്കണക്കിന് സൈനികരെയെന്ന് റിപ്പോ‍ർട്ട്
സൗദിയിൽ പെരുന്നാൾ തലേന്ന്​ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു