
റിയാദ്: സൗദി അറേബ്യയില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ കത്തിച്ച സംഭവത്തില്‍ സ്വദേശി യുവാവ് അറസ്റ്റില്‍. കാറുടമകളുമായുള്ള തര്‍ക്കമാണ് വാഹനങ്ങള്‍ കത്തിക്കുന്നതിന് കാരണമായതെന്നാണ് വിവരം. വടക്കന്‍ സൗദി അറേബ്യയിലെ അല്‍ ഖുറായത്ത് ഗവര്‍ണറേറ്റിലെ അല്‍ ജൗഫ് മേഖലയിലാണ് സംഭവം ഉണ്ടായത്.
കാര്‍ ഉടമകളുടെ വീടിന് പുറത്തുവെച്ചാണ് സംഭവം ഉണ്ടായതെന്ന് പൊതുസുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. സംഭവം നടന്നത് എന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. യുവാവിനെ പോലീസ് പിടികൂടി. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഡയറക്ടറേറ്റ് അറിയിച്ചു.
Read More - നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം; ഒരാഴ്ചക്കിടെ 14,821 വിദേശികള്‍ പിടിയില്‍
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മക്ക നഗരത്തിലെ പ്രമുഖ കാർ ഷോറൂമിൽ നിന്ന് പുതിയ മോഡൽ ലെക്സസ് വാഹനം മോഷ്ടിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. അൽഅദ്ൽ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിൽ അതിക്രമിച്ചു കയറിയ യുവാവാണ് കാര്‍ മോഷ്ടിച്ചത്. പ്രതിയായ 20 വയസുകാരൻ ഷോറൂം ജീവനക്കാരനെ മർദ്ദിച്ച് താക്കോൽ കൈക്കലാക്കി കാറുമായി കടന്നുകളയുകയായിരുന്നു.
Read More - വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജയായ ബിസിനസുകാരിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം
സംഭവത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ അൽറാശിദിയ ഡിസ്ട്രിക്ടിൽ പഞ്ചർ കടക്ക് സമീപം നിർത്തിയിട്ട നിലയിൽ വാഹനം കണ്ടെത്തി. വാഹനത്തിന്‍റെ രണ്ടു ടയറുകൾ പൊട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു. നിർമാണത്തിലുള്ള കെട്ടിടത്തിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ 17,000 റിയാൽ കണ്ടെത്തി. തുടർ നടപടികൾക്ക് ഇയാളെ പിന്നീട് അൽമആബിദ പൊലീസ് സ്റ്റേഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ