സൗദി പൗരന്മാര്‍ക്ക് ഇനി ഇന്ത്യയില്‍ ഇക്ട്രോണിക് വിസ

By Web TeamFirst Published Feb 25, 2019, 4:03 PM IST
Highlights

നിലവില്‍ സൗദി പൗരന്മാര്‍ക്ക് ബയോ മെട്രിക് വിസയാണ് ഇന്ത്യ അനുവദിക്കുന്നത്. ഇതിനായി വിസ നല്‍കുന്ന കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയതാണ് വിസ നേടുന്നത്. ഇത് മാറ്റി എവിടെ നിന്നും ഓണ്‍ലൈനായി അപേക്ഷിച്ച് വിസ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും.

റിയാദ്: ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്ക് ഉടന്‍ ഇലക്ട്രോണിക് വിസ സൗകര്യം ലഭിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടാക്കിയത്.

നിലവില്‍ സൗദി പൗരന്മാര്‍ക്ക് ബയോ മെട്രിക് വിസയാണ് ഇന്ത്യ അനുവദിക്കുന്നത്. ഇതിനായി വിസ നല്‍കുന്ന കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയതാണ് വിസ നേടുന്നത്. ഇത് മാറ്റി എവിടെ നിന്നും ഓണ്‍ലൈനായി അപേക്ഷിച്ച് വിസ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും. ഇ-മെയിലിലൂടെ അപേക്ഷകന് തന്നെ വിസ നേരിട്ട് ലഭിക്കുകയും ചെയ്യും. ഇടനിലക്കാരോ ട്രാവല്‍ ഏജന്റുമാരോ ഇല്ലാതെ നേരിട്ട് വിസ എടുക്കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. നിലവില്‍ 150ല്‍പരം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യ ഇലക്ട്രോണിക് വിസ നല്‍കുന്നുണ്ട്.

click me!