യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Aug 10, 2018, 9:24 AM IST
Highlights

സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് യെമനില്‍ ആക്രമണം നടത്തുന്നത്. യെമനിലെ ഹൂതി വിമതര്‍ക്കെതിരാണ് ആക്രമണമെന്നാണ് സൗദിയുടെ വിശദീകരണം. എന്നാല്‍ ഇന്നലെ വൈകുന്നേരം യെമനിലെ സഅദ പ്രവിശ്യയിലെ തിരക്കേറിയ നഗര ഭാഗത്തൂടെ കടന്നു പോവുകയായിരുന്ന സ്കൂള്‍ ബസിനു നേരെയാണ് വ്യോമാക്രമണം നടന്നത്. ആക്രമത്തില്‍ ബസിലുണ്ടായിരുന്ന 29 കുട്ടികള്‍ മരിച്ചു. 

സന്‍ആ: യെമനില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 29 പേര്‍ കുട്ടികളാണ്.

സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് യെമനില്‍ ആക്രമണം നടത്തുന്നത്. യെമനിലെ ഹൂതി വിമതര്‍ക്കെതിരാണ് ആക്രമണമെന്നാണ് സൗദിയുടെ വിശദീകരണം. എന്നാല്‍ ഇന്നലെ വൈകുന്നേരം യെമനിലെ സഅദ പ്രവിശ്യയിലെ തിരക്കേറിയ നഗര ഭാഗത്തൂടെ കടന്നു പോവുകയായിരുന്ന സ്കൂള്‍ ബസിനു നേരെയാണ് വ്യോമാക്രമണം നടന്നത്. ആക്രമത്തില്‍ ബസിലുണ്ടായിരുന്ന 29 കുട്ടികള്‍ മരിച്ചു. ആക്രമണം നടന്ന ഭാഗത്തുണ്ടായിരുന്ന മറ്റ് 31 സാധാരണ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളെല്ലാം 15 വയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക്  മാറ്റിയെങ്കിലും പലരുടെയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് റെഡ്ക്രോസ്. എന്നാല്‍ ആക്രമണത്തെപ്പറ്റി സൗദി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ അറബ് സഖ്യസേനയുടെ ആക്രമണത്തില്‍ യെമനിലെ സാധാരണക്കാര്‍ക്ക് വ്യാപകമായി പരിക്കേറ്റതിനെത്തുടര്‍ന്ന് സൗദിക്കെതിരെ വ്യാപക പ്രതിഷേധമാണ് യെമനില്‍ ഉയരുന്നത്. യെമന്‍ തലസ്ഥാനമായ സന്‍ആയിലും കഴിഞ്ഞ രാത്രിയില്‍ അറബ് സഖ്യസേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

click me!