
റിയാദ്: യാത്രക്കാർക്ക് സൗദിയുടെ പ്രാദേശിക കോഫിയും മിലാഫ് കോളയും വിളമ്പാനൊരുങ്ങി സൗദിയുടെ നിർദിഷ്ട ദേശീയ വിമാന കമ്പനി റിയാദ് എയർ. മികച്ച യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെയായിരിക്കും റിയാദ് എയർ സേവനം ആരംഭിക്കുക. റിയാദ് എയർ, മിലാഫ് ഇന്റർനാഷണൽ ഫുഡ്‌സ്, സൗദി കോഫി കമ്പനി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി.
യാത്രികർക്ക് സുഖകരമായ യാത്രക്കൊപ്പം സൗദിയുടെ തനത് രുചികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സൗദി കോഫി, ഈന്തപ്പഴം, മിലാഫ് കോള എന്നിവയായിരിക്കും നൽകുക. ജീസാൻ, അബഹ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിലെ നാടൻ കോഫിയാണ് ലഭ്യമാക്കുക. ഈന്തപ്പഴത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന സൗദിയുടെ ജനകീയ പാനീയമായ മിലാഫ് കോള യാത്രികർക്ക് ഉണർവേകും. ഈ വർഷം അവസാനത്തോടെയായിരിക്കും റിയാദ് എയർ സേവനം ആരംഭിക്കുക. ഇതിനായുള്ള അന്തിമ ഘട്ട പ്രവർത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
132 വിമാനങ്ങളുമായിട്ടായിരിക്കും സേവനം. വിമാന നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകാനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേരത്തെ കമ്പനി കരസ്ഥമാക്കിയിരുന്നു. ഇന്ത്യ, യൂറോപ്പ്, ഏഷ്യ, അമേരിക്ക തുടങ്ങി നൂറിലധികം എയർപോർട്ടുകളെ ലക്ഷ്യമാക്കിയായിരിക്കും റിയാദ് എയർ പറക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ