പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശിയുമായി ചര്‍ച്ച നടത്തി

By Web TeamFirst Published Nov 30, 2018, 11:02 AM IST
Highlights

സുരക്ഷ, ഊര്‍ജ്ജം, നിക്ഷേപ മേഖലകളില്‍ ഇരുവരും ചര്‍ച്ചകള്‍ നടത്തിയതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. ഇന്ത്യയിലേക്കുള്ള പെട്രോളിയം കയറ്റുമതിയും സൗദി ആരാംകോ ഇന്ത്യയില്‍ പെട്രോളിയം ശുദ്ധീകരണം-സംഭരണ മേഖലളകളില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. 

ബ്യൂണസ് ഐറീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദും കൂടിക്കാഴ്ച നടത്തി. പതിമൂന്നാമത് ജി 20 ഉച്ചകോടിക്കായി അർജന്റീനയിലെത്തിയ ഇരുനേതാക്കളും ബ്യൂണസ് ഐറീസിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്.

സുരക്ഷ, ഊര്‍ജ്ജം, നിക്ഷേപ മേഖലകളില്‍ ഇരുവരും ചര്‍ച്ചകള്‍ നടത്തിയതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. ഇന്ത്യയിലേക്കുള്ള പെട്രോളിയം കയറ്റുമതിയും സൗദി ആരാംകോ ഇന്ത്യയില്‍ പെട്രോളിയം ശുദ്ധീകരണം-സംഭരണ മേഖലളകളില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. സോളാര്‍ ഊര്‍ജ രംഗത്ത് നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും ധാരണയായെന്ന് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

സൗദി കിരീടാവകാശിയുമായി നടത്തിയ ചര്‍ച്ച അര്‍ത്ഥപൂര്‍ണ്ണമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സാമ്പത്തിക-സാംസ്കാരിക-ഊര്‍ജ രംഗങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായാണ് പ്രധാനമന്ത്രി അറിയിച്ചത്. 

click me!