ഇടനിലക്കാരും ഏജന്റുമാരും വേണ്ട; ഉംറ വിസ ഇനി നേരിട്ട് ഓണ്‍ലൈനായി വാങ്ങാം

By Web TeamFirst Published Nov 30, 2018, 10:04 AM IST
Highlights

ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നേരിട്ട് വാങ്ങാനാവുന്ന പദ്ധതി സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് ആവിഷ്കരിക്കുന്നത്. സൗദി കോണ്‍സുലേറ്റിനെയോ ഏജന്റുമാരെയോ മറ്റ് ഇടനിലക്കാരെയോ സമീപിക്കാതെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടായിരിക്കും വിസ നല്‍കുക. 

റിയാദ്: ഉംറവിസക്കായി ഇനി സൗദി കോണ്‍സുലേറ്റിനെ സമീപിക്കണ്ടതില്ലെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. അപക്ഷകർക്ക് ഓൺലൈൻ വഴി നേരിട്ട് വിസ നല്‍കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.

ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നേരിട്ട് വാങ്ങാനാവുന്ന പദ്ധതി സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് ആവിഷ്കരിക്കുന്നത്. സൗദി കോണ്‍സുലേറ്റിനെയോ ഏജന്റുമാരെയോ മറ്റ് ഇടനിലക്കാരെയോ സമീപിക്കാതെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടായിരിക്കും വിസ നല്‍കുക. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ 30 ദശലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യം കണക്കിലെടുത്താണ് തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. 

തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നടപടികള്‍ ലഘൂകരിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തുടക്കത്തില്‍ പ്രത്യേക വിമാനങ്ങളില്‍ വരുന്നവര്‍ക്കും പിന്നീട് മറ്റ് എല്ലാ അപേക്ഷകര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. ഉംറ വിസ നേരിട്ട് നല്‍കുന്ന സംവിധാനത്തിനായി ഹജ്ജ്-ഉംറ മന്ത്രാലയം ജിദ്ദയില്‍ പ്രത്യേക ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു.

click me!