
റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദും(Prince Mohammed bin Salman) ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും( Sheikh Tamim bin Hamad) കൂടിക്കാഴ്ച നടത്തി. റിയാദിലെ റിറ്റ്‌സ് കാര്‍ട്ടന്‍ ഹോട്ടലില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഹരിത ഉച്ചകോടിയോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.
ഉച്ചകോടിയുടെ അജണ്ട സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഇരുവരും വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ചയായതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രധാന വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
റിയാദ്: ചെറിയ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച(ഒക്ടോബര്‍ 26) സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം പുതുതായി രോഗം സ്ഥിരീകരിച്ചത് 65 പേര്‍ക്കാണ്. എന്നാല്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം താഴോട്ടാണ്. 24 മണിക്കൂറിനിടെ 38 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. കൊവിഡ് മൂലം രണ്ടുപേരുടെ മരണം ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 44,822 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,368 ആയി. ഇതില്‍ 5,37,376 പേരും സുഖം പ്രാപിച്ചു. ആകെ 8,782 പേര്‍ മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ