കേരളത്തിലുള്ള സൗദി പൗരന്മാര്‍ക്ക് കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

Published : Jan 05, 2019, 01:08 PM ISTUpdated : Jan 05, 2019, 01:16 PM IST
കേരളത്തിലുള്ള സൗദി പൗരന്മാര്‍ക്ക് കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്

Synopsis

അക്രമവും പ്രതിഷേധനങ്ങളും നടക്കുന്ന സ്ഥലത്തേക്ക് പോകാതിരിക്കണമെന്നും ഏതെങ്കിവും തരത്തിലുള്ള അടിയന്തര സഹായം ആവശ്യമാകുന്നുവെങ്കില്‍ കോണ്‍സുലേറ്റിന്റെ ഹെല്‍പ്‍ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. 

മുംബൈ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍ സൗദി പൗരന്മാര്‍ക്ക് മുംബൈയിലെ എംബസി മുന്നറിയിപ്പ് നല്‍കി. കൊച്ചിയിലും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുന്ന സൗദി പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിപ്പ്. 

അക്രമവും പ്രതിഷേധനങ്ങളും നടക്കുന്ന സ്ഥലത്തേക്ക് പോകാതിരിക്കണമെന്നും ഏതെങ്കിവും തരത്തിലുള്ള അടിയന്തര സഹായം ആവശ്യമാകുന്നുവെങ്കില്‍ കോണ്‍സുലേറ്റിന്റെ ഹെല്‍പ്‍ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്ന സാഹചര്യത്തില്‍ വിമാന കമ്പനികളും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

125 നിലകളുള്ള കൂറ്റൻ കെട്ടിടത്തിന് മുകളിൽ എമിറേറ്റ്‌സിന്‍റെ എയർബസ് എ380! 'ദുബൈ എയർ ഹോട്ടൽ' വീഡിയോക്ക് പിന്നിൽ
മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി മക്കയിലെ വിശുദ്ധ പള്ളി