
റിയാദ്: സൗദിയുടെ എൺപത്തിയെട്ടാം ദേശീയ ദിനാഘോഷം ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു.ആഘോഷത്തോട് അനുബന്ധിച്ചു ഒരുക്കിയ കരിമരുന്നു പ്രയോഗമാണ് റെക്കോഡിട്ടത്.
ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു ഇന്നലെ രാജ്യത്തെ 58 കേന്ദ്രങ്ങളിലായി ഒൻപതു ലക്ഷത്തിൽ അധികം കതിനകൾ പൊട്ടിച്ചാണ് ആകാശത്തു വർണ്ണ വിസ്മയം തീർത്തത്. ഒരേ സമയം ഏറ്റവും കൂടുതൽ കരിമരുന്നു പ്രയോഗിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഇന്നലെ സൗദിക്ക് ലഭിച്ചു.
ആഘോഷങ്ങളോട് അനുബന്ധിച്ചു വിവിധ കലാപ്രകടനങ്ങളും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്നു.
കടലിലും കരയിലമായി നടന്ന ആഘോഷ പരിപാടികളിൽ വിവിധ സൈനിക വിഭാഗങ്ങളും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമാകാൻ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് ഇന്നലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടിയത്. ഇതാദ്യമായി സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും രണ്ടു ദിവസത്തെ പൊതു അവധിയും ഈ വർഷത്തെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam