
ജിദ്ദ: കാലാവധി കഴിഞ്ഞ 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കള്‍ പിടിച്ചെടുത്തതായി സൗദി ഫുഡ് ആന്റ് ഗ്രഗ് അതോരിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ് പരിശോധനകളുടെ ഭാഗമായി ജിദ്ദയിലെ ഒരു വെയര്‍ഹൌസിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ കാലഹരണപ്പെട്ട സാധനങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയത്.
പിടിച്ചെടുത്ത സാധനങ്ങളില്‍ പലതും എവിടെ നിന്ന് കൊണ്ടുവന്നതാണെന്ന വിവരമുണ്ടായിരുന്നില്ല. ഭക്ഷ്യ വസ്‍തുക്കള്‍ കേടായി ഉപയോഗശൂന്യമായ നിലയിലായിരുന്നു. ഉയര്‍ന്ന താപനിലയില്‍ സൂക്ഷിച്ചതാണ് ഇവ നശിച്ചുപോകാന്‍ കാരണമായത്. മറ്റ് നിരവധി സാങ്കേതിക, ആരോഗ്യ നിയമലംഘനങ്ങളും ഇവിടെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യം, എലികളുടെയും മറ്റും അവശിഷ്ടങ്ങള്‍, ചില സാധനങ്ങളില്‍ പ്രാണികളുടെ സാന്നിദ്ധ്യം, ശരിയായി സൂക്ഷിക്കാത്തതിനാല്‍ കേടുവന്ന ഭക്ഷ്യ വസ്‍തുക്കള്‍ തുടങ്ങിയവയൊക്കെ പരിശോധനയില്‍ കണ്ടെത്തി. ഗോഡൌണിന്റെ ചുമതലക്കാരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയെമന്ന് സൗദി ഫുഡ് ആന്റ് ഗ്രഗ് അതോരിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam