സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്ത്; 94 പേര്‍ സൈന്യത്തിന്റെ പിടിയില്‍

By Web TeamFirst Published Jan 16, 2021, 7:22 PM IST
Highlights

പിടിയിലായവരില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. 974 കിലോഗ്രാം ഹാഷിഷും 37.5 ടണ്‍ ഖാത്തുമാണ് ജിസാന്‍ പ്രവിശ്യയില്‍ നിന്ന് മാത്രം പിടികൂടിയത്. 

റിയാദ്: യമൻ അതിർത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ച 94 പേരെ അതിർത്തി സുരക്ഷാസേന അറസ്റ്റ്​ ചെയ്തതായി സേനാ വക്താവ് ലെഫ്. കേണൽ മിസ്ഫർ അൽഖറൈനി അറിയിച്ചു. 75 പേർ ജീസാൻ പ്രവിശ്യയിൽനിന്നും 13 പേർ അസീർ പ്രവിശ്യയിൽ നിന്നും ആറു പേർ നജ്റാൻ പ്രവിശ്യയിൽ നിന്നുമാണ് പിടിയിലായത്. 

ജിസാനിൽ അറസ്​റ്റിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 974 കിലോ ഹഷീഷും 37.5 ടൺ ഖാത്തും അസീർ പ്രവിശ്യയിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് 265 കിലോ ഖാത്തും നജ്റാനിൽ പിടിയിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 88 കിലോ ഹഷീഷുമാണ്​ കണ്ടെത്തിയത്​. വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്കിൽ കടത്താൻ ശ്രമിച്ച 12,912 ലഹരി ഗുളികകളും സൈന്യം പിടികൂടി.

click me!