സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം

By Web TeamFirst Published Jul 17, 2019, 1:27 PM IST
Highlights

ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങറും തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവും സ്ഥിരീകരിച്ചു. 

റിയാദ്: സൗദിയിലെ ജിസാന്‍, അബഹ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം. സ്‍ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് ചൊവ്വാഴ്ച വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ യമനില്‍ നിന്ന് അയച്ചത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പുതന്നെ ഇവ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

ജിസാന്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ഹാങറും തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈതിലെ കിങ് ഖാലിദ് എയര്‍ ബേസും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവും സ്ഥിരീകരിച്ചു. അതേസമയം അബഹ, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ഹൂതികള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഹൂതികള്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

click me!