
റിയാദ്: കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി കൂടുതൽ ബാധിച്ച സ്വകാര്യമേഖലയെയും സാമ്പത്തിക സംരംഭങ്ങളെയും സഹായിക്കുന്നതിന് പ്രഖ്യാപിച്ച അധിക സഹായ പാക്കേജുകൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. പ്രതിസന്ധികളും അന്തരഫലങ്ങളും കൈകാര്യം ചെയ്യാൻ ഗവൺമെൻറ് നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണിത്.
സഹായം നൽകലും ഇളവുകളും സ്വകാര്യ മേഖലയുടെ കുടിശിക വേഗത്തിൽ അടച്ചുതീർക്കലും ഇതിലുൾപ്പെടും. സഹായ പാക്കേജുകൾക്ക് അംഗീകാരം നൽകിയ സൽമാൻ രാജാവിന് ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ നന്ദി രേഖപ്പെടുത്തി. സ്വകാര്യ മേഖലയെ സഹായിക്കുന്നതിന് നിരവധി നടപടികൾ ഗവൺമെൻറ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളുടെ ശമ്പളത്തിന്റെ 60 ശതമാനം ഗവൺമന്റ് വഹിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൊത്തം അനുവദിച്ച സംഖ്യ 70 ശതകോടി റിയാൽ കവിയും. ഇതിൽ 50 ശതകോടി റിയാൽ സ്വകാര്യ മേഖലക്ക് കുടിശ്ശിക വേഗത്തിൽ അടയ്ക്കുന്നതിനാണെന്ന് ധനമന്ത്രി പറഞ്ഞു.
അതോടൊപ്പം വിവിധ വകുപ്പുകളിലും മേഖലകളിലും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് പഠനം തുടരുകയാണെന്നും സഹായങ്ങൾ നൽകി പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. പുതിയ ആശ്വസ പാക്കേജിൽ സ്വകാര്യ മേഖലയുടെ കുടിശിക വേഗം തീർക്കൽ, സബ്സിഡികൾ, ഇളവുകൾ തടങ്ങിയവ ഉൾപ്പെടും.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam