Saudi Health Ministry: രണ്ട് ദിവസത്തിന് ശേഷം വലിയ സംഭവം; സസ്‍പെന്‍സുമായി സൗദി ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Feb 27, 2022, 3:44 PM IST
Highlights

'നമ്മുടെ ഭാവി ഇപ്പോള്‍' എന്ന തലക്കെട്ടോടെയാണ് അറിയിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭവമെന്നാണ് ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നതും.

റിയാദ്: ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Ministry of Health) പുതിയ അറിയിപ്പ്. രണ്ട് ദിവസത്തിന് ശേഷം വലിയൊരു സംഭവം നടക്കുമെന്നാണ് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ (Official twitter handle) വഴി അറിയിച്ചിരിക്കുന്നത്. 'നമ്മുടെ ഭാവി ഇപ്പോള്‍' എന്ന തലക്കെട്ടോടെയാണ് അറിയിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭവമെന്നാണ് ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നതും. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 
 

مستقبلنا حاضر 🇸🇦
بعد يومين ⬇️ pic.twitter.com/wKSlT9oyaN

— وزارة الصحة السعودية (@SaudiMOH)

 

ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം; പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി
റിയാദ്: കൊവിഡ് സാഹചര്യത്തിൽ (Covid situation) ഉംറ നിർവഹിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രായ നിബന്ധന (Age restrictions) പൂർണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാർക്കും മക്കയിൽ എത്തി ഉംറ ചെയ്യാനും (Umrah Pilgrimage) മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനും കഴിയും. 

ഏഴ് വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോൾ എടുത്തു കളഞ്ഞത്. തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസുള്ള ആർക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാൽ ഇഅതമർന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

സൗദി അറേബ്യയില്‍ വാഹനാപകടം; നാല് യുഎഇ പൗരന്മാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യ (Saudi Arabia) യിലുണ്ടായ വാഹനാപകടത്തില്‍ (road accident) നാല് യുഎഇ പൗരന്മാര്‍ മരിച്ചു. സൗദി-കുവൈത്ത് അതിര്‍ത്തിയിലെ അല്‍ ഖാഫ്ജി ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. ഇബ്രാഹിം എസ്സാം അല്‍ അവാദി, ഒമര്‍ അബ്ദുല്ല അല്‍ ബലൂഷി, യൂസുഫ് അലി അല്‍ ബലൂഷി, മുഹമ്മദ് അഹ്മദ് ഖംബര്‍ എന്നിവരാണ് മരിച്ചത്. യുഎഇയില്‍ നിന്ന് സൗദിയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട നാല് യുവാക്കള്‍. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

 യുഎഇയില്‍ കാറിന് തീപിടിച്ചു; ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ്
ദുബൈ: ദുബൈ ഡിസൈന്‍ ഡിസ്‍ട്രിക്റ്റില്‍ (Dubai Design Districts) കാറിന് തീപിടിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും (Put out car fire) ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും (No injuries reported) സിവില്‍ ഡിഫന്‍സ് (Dubai Civil defence അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 12.53നായിരുന്നു തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമര്‍ജന്‍സി ഫോണ്‍ കോള്‍ ദുബൈ സിവില്‍ ഡിഫന്‍സിന്റെ കമാന്റ് റൂമില്‍ ലഭിച്ചത്. വിവരം സബീല്‍ ഫയര്‍ സ്റ്റേഷനിലേക്ക് കൈമാറുകയും നാല് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്‍തു. 1.19ന് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

click me!