
റിയാദ്: വൈദ്യ പരിശോധനകൾ പൂർത്തിയാക്കി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹം ഇന്ന് മടങ്ങിയതെന്ന് റോയൽ കോർട്ട് അറിയിച്ചു.
രാജാവിന്‍റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നും പരിശോധനാ ഫലങ്ങൾ ശുഭകരമാണെന്നും അധികൃതർ വ്യക്തമാക്കി. ഭരണാധികാരിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റോയൽ കോർട്ട് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam