സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ പ്രതിഷേധിച്ച് കാര്‍ കത്തിച്ചവര്‍ക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Jul 22, 2019, 11:38 PM IST
Highlights

പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും ചാട്ടവാറടിയുമാണ് മക്ക ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്. ഇതേ കേസില്‍ നേരത്തെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ ക്രിമിനല്‍ കോടതി വെറുതെവിട്ടിരുന്നു. 

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ പ്രതിഷേധിച്ച് കാര്‍ കത്തിച്ച പ്രതികള്‍ക്ക് മക്ക ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. സല്‍മ അല്‍ ശരീഫ് എന്ന യുവതിയുടെ കാറിനാണ് ഒരു വര്‍ഷം മുന്‍പ് ഏതാനും പേര്‍ ചേര്‍ന്ന് തീയിട്ടത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ സല്‍മ ഡ്രൈവിങ് ലൈസന്‍സ് നേടുകയും കാര്‍ ഓടിക്കുകയുമായിരുന്നു. ഇതിന് പ്രതികാരമായാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അഗ്നിക്കിരയാക്കിയത്.

പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും ചാട്ടവാറടിയുമാണ് മക്ക ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്. ഇതേ കേസില്‍ നേരത്തെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ ക്രിമിനല്‍ കോടതി വെറുതെവിട്ടിരുന്നു. എന്നാല്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് സല്‍മ അപ്പീല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസില്‍ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിച്ച് അപ്പീല്‍ കോടതി, ക്രിമിനല്‍ കോടതിക്കു തന്നെ കേസ് കൈമാറുകയായിരുന്നു. പുനര്‍വിചാരണയ്ക്കൊടുവിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.

click me!