
റിയാദ്: കടകളിൽ വിൽപനക്ക് വെയ്ക്കുന്ന ഉൽപന്നങ്ങളിൽ മൂല്യവർധിത നികുതി (വാറ്റ്) ഉൾപ്പെടെയുള്ള വിലയാണ് രേഖപ്പെടുത്തേണ്ടതെന്ന് സൗദി വാണിജ്യ മന്ത്രാലയം. നികുതി ഇങ്ങനെ കാണിക്കാതിരിക്കുകയും പിന്നീട് ബില്ലടിക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് നിയമലംഘനമാണ്. സാധനങ്ങളിൽ തന്നെ ഇത് രേഖപ്പെടുത്തണം. അതിലുള്ള വിലയും പർച്ചേസ് ബില്ലിലെ വിലയും ഒന്നായിരിക്കണം. ഇങ്ങനെയല്ല സംഭവിക്കുന്നതെങ്കിൽ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിൽ നേരിട്ട് പരാതി നൽകാം. ഇതിനായി പ്രത്യേക ആപ് പുറത്തിറക്കിയിട്ടുണ്ട്.
വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന ലൊക്കേഷനും ഫോട്ടോയും ഉൾപ്പെടെ പരാതി ആപ് വഴി നൽകാനാകും. നിയമലംഘനമാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്ഥാപനത്തിനെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സാധനങ്ങളിൽ വാറ്റ് ഇല്ലാതെ വില കാണിക്കുകയും വിൽപനക്ക് ശേഷം ബില്ലിൽ അത് ചേർക്കുകയും ചെയ്യുന്നത് പതിവാണ്. പലപ്പോഴും ഉപഭോക്താക്കൾ അത് ശ്രദ്ധിക്കാറില്ല. അതുകൊണ്ട് വഞ്ചിക്കപ്പെടാൻ സാധ്യത കൂടുതലാണെന്നും നികുതി കൂടി ഉൾപ്പെടുത്തിയ വില കണ്ട് ബോധ്യപ്പെട്ട് സാധനം വാങ്ങുന്നതാണ് സുരക്ഷിതമെന്നും അവർ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam