ഹജ്ജ് പെർമിറ്റ് ഇല്ലെങ്കിൽ താമസ സൗകര്യവുമില്ല, മക്കയിലെ ഹോട്ടലുകൾക്ക് നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം

Published : Apr 16, 2025, 05:35 PM IST
ഹജ്ജ് പെർമിറ്റ് ഇല്ലെങ്കിൽ താമസ സൗകര്യവുമില്ല, മക്കയിലെ ഹോട്ടലുകൾക്ക് നിർദേശവുമായി സൗദി ടൂറിസം മന്ത്രാലയം

Synopsis

ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ സ്ഥിതി തുടരും

റിയാദ്: ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസം സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് നടത്തിപ്പുകാർക്ക് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളും വ്യവസ്ഥകളും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചാണ് ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം.

read more: ബാ​ഗിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ, ഇറാഖിൽ നിന്നുള്ള സ്ത്രീ കുവൈത്തിൽ പിടിയിൽ 

ഏപ്രിൽ 29 മുതൽ ഹജ്ജ് വിസയല്ലാത്ത മറ്റ് വിസകളുമായി എത്തുന്നവർക്ക് മക്ക നഗരത്തിലേക്കുള്ള പ്രവേശനമോ താമസമോ അനുവദിക്കില്ലെന്ന് ആഭ്യന്തരം മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹജ്ജിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദിഷ്ട കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്ക് മക്കയിൽ താമസ സൗകര്യങ്ങൾ പൂർണമായും വിലക്കുന്ന ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം വന്നത്. ഹജ്ജ് സീസണിന്റെ തയ്യാറെടുപ്പിനായി മറ്റ് സർക്കാർ ഏജൻസികളുമായുള്ള മന്ത്രാലയത്തിന്റെ സംയോജിത ശ്രമങ്ങളുടെ ഭാഗവും കൂടിയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഘോഷത്തിമിർപ്പിൽ ഖത്തർ, ദർബ് അൽ സായിയിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം
Be the Millionaire – മെഗാ ഡീൽസിന്റെ പുതിയ ഡ്രോ; മൊത്തം QAR 1,100,000 ക്യാഷ് പ്രൈസുകൾ