
റിയാദ്: സൗദിയിൽ എണ്ണ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ നേരെ ഭീകരരുടെ ഡ്രോൺ ആക്രമണം. കിഴക്കൻ പ്രവിശ്യയിലെ രണ്ടു പമ്പിങ് സ്റ്റേഷനുകളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സൗദിയിലെ പ്രധാനപ്പെട്ട രണ്ടു എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ സ്പോടകശേഷിയുള്ള ഡ്രോൺ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉൽപ്പാദക കേന്ദ്രത്തിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന യാമ്പുവിലക്ക് എണ്ണ പമ്പു ചെയ്യുന്ന സ്റ്റേഷനുകൾക്കു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു പമ്പിങ് സ്റ്റേഷനിൽ തീപിടുത്തം ഉണ്ടായെങ്കിലും അത് നിയന്ത്രണ വിധേയമാക്കിയെന്നു ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
സംഭവത്തെ തുടർന്ന് രണ്ടു സ്റേഷനുകളിലെയും പമ്പിങ് താൽക്കാലികമായി നിർത്തിവെച്ചു. അതേസമയം ഡ്രോൺ ആക്രമണം എണ്ണ വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തെ ബഹ്‌റിൻ, യുഎഇ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ അപലപിക്കുകയും സൗദി അറേബ്യയ്ക്കു ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam